ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്‌ 10 ഭക്ഷണങ്ങള്‍ – Lungs | Healthy Foods | Lung Health | Health News | Healthy Diet | Health

മലിനമായ വായു ചില്ലറ പ്രശ്‌നങ്ങളല്ല നമ്മുടെ ശ്വാസകോശത്തിന്‌ ഉണ്ടാക്കുക. ആസ്‌മ, ബ്രോങ്കൈറ്റിസ്‌, ന്യുമോണിയ മുതല്‍ ശ്വാസകോശ അര്‍ബുദം വരെ വായു മലിനീകരണം മൂലം മനുഷ്യരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്‌, സള്‍ഫര്‍ ഡയോക്‌സൈഡ്‌ എന്നിങ്ങനെ ശ്വാസകോശത്തിന്‌ ഹാനികരമായ പല വസ്‌തുക്കളും മലീമസായ വായുവില്‍ അടങ്ങിയിട്ടുണ്ടാകും. 

ആരോഗ്യകരമായ ചില ഭക്ഷണ വസ്‌തുക്കള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും വായുമലിനീകരണം മൂലമുള്ള അപകടസാധ്യതകളെ ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യും. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന 10 ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം. 

1. ഇലക്കറികള്‍
ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ഇ പോലുള്ള പോഷണങ്ങള്‍ എന്നിവയടങ്ങിയ ഇലക്കറികള്‍ വായുവിലെ മലിന വസ്‌തുക്കള്‍ ഏല്‍പ്പിക്കുന്ന ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സില്‍ നിന്ന്‌ ശ്വാസകോശത്തെ സംരക്ഷിക്കുന്നു. 

2. ബെറി പഴങ്ങള്‍
സ്‌ട്രോബെറി, ബ്ലൂബെറി പോലുള്ള ബെറി പഴങ്ങളിലും ആന്റിഓക്‌സിഡന്റുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ നീര്‍ക്കെട്ടും ശ്വാസകോശത്തിലെ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സും കുറയ്‌ക്കുന്നു. 

3. വെളുത്തുള്ളി
നീര്‍ക്കെട്ടും അണുബാധകള്‍ക്കുള്ള സാധ്യതയും കുറയ്‌ക്കുക വഴി വെളുത്തുള്ളിയും ശ്വാസകോശത്തെ സംരക്ഷിക്കുന്നു. 

Representative image. Photo Credit: Alliance Images/Shutterstock.com

Representative image. Photo Credit: Alliance Images/Shutterstock.com

4. മഞ്ഞള്‍
മഞ്ഞളിലെ കുര്‍ക്കുമിന്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്‌. ഇതും ശ്വാസകോശത്തെ മലിന വസ്‌തുക്കളില്‍ നിന്ന്‌ സംരക്ഷിക്കുന്നു. 

5. ഇഞ്ചി‌
ഇഞ്ചിയില്‍ ജിന്‍ജെറോള്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള സംയുക്തം അടങ്ങിയിരിക്കുന്നു. ഇത്‌ വായു കടന്നു പോകുന്ന വഴികളിലെ നീര്‍ക്കെട്ട്‌ കുറയ്‌ക്കാന്‍ സഹായകമാണ്‌. 

6. ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയ ഗ്രീന്‍ ടീ നീര്‍ക്കെട്ട്‌ കുറച്ച്‌, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 

7. ഓറഞ്ച്‌
ഓറഞ്ച്‌ പോലുള്ള സിട്രസ്‌ പഴങ്ങളില്‍ വൈറ്റമിന്‍ സി വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ശ്വാസകോശ അണുബാധകളില്‍ നിന്ന്‌ സംരക്ഷിക്കുകയും ചെയ്യുന്നു. 

Image Credit : Davizro Photography/Shutterstock

Image Credit : Davizro Photography/Shutterstock

8. നട്‌സ്‌
ആല്‍മണ്ട്‌, വാള്‍നട്ട്‌ പോലുള്ള നട്‌സുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുന്നു. 

9. ഫാറ്റി ഫിഷ്‌
മത്തി, സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതാണ്‌. ഇവയും വായുമലിനീകരണം മൂലമുള്ള ശ്വാസകോശ അണുബാധയില്‍ നിന്ന്‌ സംരക്ഷണം നല്‍കും

10. ആപ്പിള്‍
ഫ്‌ളാവനോയ്‌ഡുകളും ആന്റിഓക്‌സിഡന്റുകളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആപ്പിള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തി പലതരം രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുന്നു. 

വീടുകള്‍ക്കുള്ളില്‍ എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നതും മലിനീകരണതോത്‌ കൂടിയ ദിവസങ്ങളില്‍ കഴിവതും പുറത്തിറങ്ങാതെ ഇരിക്കുന്നതും സംരക്ഷണ മാസ്‌കുകള്‍ ധരിക്കുന്നതും വായുമലീനകരണത്തില്‍ നിന്ന്‌ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സഹായിക്കും.  

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

Leave a Comment